തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആർ.നിശാന്തിനി ഐ.പി.എസിനാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണത്തിന്റെ ന്മേല്‍നോട്ടം. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി നാളെ സംഘം പാലക്കാട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി വിധി വന്നതിന്‍റെ പിറ്റേ ദിവസമാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.


 


ALSO READ: Subash chandra Bose Jayanathi ഇനി മുതൽ ദിവസ്


 


വാളയാറില്‍(walayar) പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ്  പീഢനത്തിനിരയായി മരിച്ചത്. ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.


 


ALSO READ: ലക്ഷ ദ്വീപിൽ ആദ്യ കോവിഡ് വൈറസ്


 


വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്‌സോ(pocso) കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ ഈ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.


കേസില്‍ പുനര്‍ വിചാരണ നടത്താന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി പുതിയ സംഘത്തെ രൂപീകരിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.