ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ 'പരാക്രമം ദിവസ് എന്ന പേരിൽ ആചരിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ: Whatsappന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം.
നേതാജിയുടെ(Subhash Chandra Bose) ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓര്‍മ്മിക്കാനുമായാണ് അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു. 2021 ജനുവരി 23 ന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം ആഘോഷിക്കും. നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നല്‍കും.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തിരവന്‍ ചന്ദ്ര കുമാര്‍ ബോസ് സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ്‌പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കില്‍ അത് കുറേക്കൂടി ഉചിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. നേതാജിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി(Narendra Modi) ബംഗാളിലെത്തും. ജനുവരി 23 ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയയില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. നാഷണല്‍ ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.