തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തീരുമാനം. പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ, എഐവൈഎഫ് അടക്കമുള്ള ഇടത് യുവജന സംഘടനകളും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അം​ഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവീസ് സംഘടനകൾ ഉയര്‍ത്തിയത്.


ALSO READ: Black Tea On An Empty Stomach: അതിരാവിലെ വെറുംവയറ്റിൽ കട്ടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയണം


എന്നാല്‍, പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള ഭരണ-പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ എഐവൈഎഫും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.