ലിഗയുടെ കുടുംബത്തിനുളള ധനസഹായം സര്‍ക്കാര്‍ കൈമാറി
തന്‍റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ ധനസഹായം കൈമാറി. സഹോദരിയായ ഇല്‍സക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഞ്ചു ലക്ഷം രൂപ കൈമാറിയത്.
തന്‍റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി.ബാലകിരണ്‍, അഡീഷനല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.അനില്‍ എന്നിവരും പങ്കെടുത്തു.
അതേസമയം, ലിഗയുടെ കുടുംബത്തിനു അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: