ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കി. വിമാനത്താവളം നിര്‍മ്മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏറ്റെടുക്കല്‍ നടപടിയ്ക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ പ്രിന്‍സിപ്പാള്‍ സെക്രട്ടരി ജയതിലകന്റെ ഉത്തരവ് വന്നിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആണ് ഏറ്റെടുക്കുക. 


മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) ഫയലിൽ ഒപ്പുവച്ചതോടെയാണ് റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്നു വിമാനത്താവള നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു വി. തുളസീദാസ് പറഞ്ഞു. 


Also Read: കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന് സുരേഷ് ഗോപി... വൈറലായി കുറിപ്പ്


വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ലോക്ഡൗണിനു മുൻപു സർക്കാർ അംഗീകരിച്ചു. വിശദ പഠന റിപ്പോർട്ട് തയാറാക്കാനുമുള്ള ചുമതലയും കൺസൽട്ടിങ് സ്ഥാപനമായ ലൂയി ബഗ്റിനു നൽകി.


2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ആയിരിക്കും നടപടി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവിലില്ല.