പത്തനംതിട്ട: വാഹനങ്ങൾ കട്ടപ്പുറത്ത് ആകുന്നത് പലപ്പോഴും പല പൊല്ലാപ്പുകളും വരുത്തി വയ്ക്കാറുണ്ട്. അങ്ങനെ കട്ടപ്പുറത്തായ ഒരു വാഹനം കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു കുടുംബം. കട്ടപ്പുറത്തായ സർക്കാർ ജീപ്പാണ് ഇവിടെ വില്ലനായിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് റാന്നി ബ്ലോക്കിന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് റാന്നി അങ്ങാടി പുലൂർ വീട്ടിൽ സാറാമ്മാ തോമസിനും കുടുംബത്തിനും വയ്യാവേലിയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങൾക്ക് മുൻപ് സാറാമ്മ തോമസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഐസിഡിഎസ്സിന്‍റെ ഓഫീസ് വാടകക്ക് പ്രവർത്തിച്ചിരുന്നു. അവിടെ ജീപ്പ് പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ സമീപത്തുള്ള സാറാമ്മയുടെ വീട്ട് മുറ്റത്ത് ജീപ്പ് ഇടാൻ കുടുംബവും സൗകര്യം ഒരുക്കി നൽകിയിരുന്നു. പിന്നീട് ഓഫീസ് ഇവിടെ നിന്ന് മാറിപ്പോയെങ്കിലും ചെറിയ എന്തൊ തകരാറുള്ളതിനാൽ ജീപ്പ് അവിടെത്തന്നെ കിടന്നു. മഹാ പ്രളയത്തിൽ ജീപ്പ് പൂർണ്ണമായും മുങ്ങി ഉപയോഗശൂന്യമായതോടെ അധികൃതർ തിരിഞ്ഞ് നോക്കാതെയായി.



 


ഇതിനിടെ കുടുംബത്തിൽ നടന്ന രണ്ട് വിവാഹങ്ങൾക്കും ഒരു മരണത്തിനും പന്തൽ കെട്ടുമ്പോൾ ജീപ്പ് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയതെന്ന് സാറാമ്മ തോമസിന്‍റെ മകൻ സാബു തോമസ് പറഞ്ഞു. ഇനിയും ജീപ്പ് ഇവിടെ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ കെട്ടിവലിച്ച് ഐസിഡിഎസ് ഓഫീസിന് മുന്നിൽ കൊണ്ടിടാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.