തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് പുതിയ മാർ​ഗനിർദ്ദേശങ്ങളുമായി സർക്കാർ. സായാഹ്ന, പാർട്ട് ടൈം, വിദൂര വിദ്യാഭ്യാസ ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ മാർ​ഗനിർദ്ദേശങ്ങളുമായി സർക്കാർ എത്തിയിരിക്കുന്നത്. ജീവനക്കാർ പഠിക്കാൻ താൽപര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ വകുപ്പ് മേധാവി അപേക്ഷയിന്മേൽ തീരുമാനമെടുക്കണം.  ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം കാലതാമസം ഒഴിവാക്കുന്നതിലേക്കായി നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനം അനുമതി നിഷേധിക്കുന്ന അവസരത്തില്‍ ഏര്‍പ്പെടുത്തണം.  ഉപരി പഠനം നടത്തുന്നതിനായി ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാൽ ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുന്നുവെന്ന കാരണം കാട്ടി ജീവനക്കാർക്ക് ഓഫീസ് സമയത്തിൽ യാതൊരു ഇളവും അനുവദിക്കില്ലെന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. 


ALSO READ: രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം: സെമിനാർ


ഓഫീസിൽ ഡ്യൂട്ടി സമയത്ത് യാതൊരു വിധത്തിലുള്ള ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകളിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല. ഇത്തരം കോഴ്സുകളിൽ മുൻകൂർ അനുമതി ഇല്ലാതെ ചേർന്ന് പഠിക്കുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാം.  ഈ ജീവനക്കാര്‍  അടിയന്തിര പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനായി ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ സേവനം ലഭ്യമാക്കണം. പഠന കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദേശം ലംഘിക്കുന്ന പക്ഷം സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദ് ചെയ്തതായി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.