എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ ശുഭിതനായി കാർ നിർത്തി നടുറോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റുകളിൽ സംഘപരിവാർ അജണ്ട നടത്താൻ ഗവർണർ ശ്രമിക്കുന്നയെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇന്ന് ഡിസംബർ 11ന് വൈകിട്ട് തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ശുഭിതനായ ഗവർണർ കാറിന്റെ പുറത്തിറങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിശേഷിപ്പിച്ചാണ് ഗവർണർ കാറിന്റെ പുറത്തേക്കിറങ്ങിയത്. തനിക്ക് വേണ്ടത്ര സുരക്ഷ സംസ്ഥാന സർക്കാർ ഒരിക്കിയില്ലെന്നും ഗവർണർ വിമർശനം ഉന്നയിക്കകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എസ്എഫ്ഐ ഗുണ്ടകൾ തന്നെ കായികമായി നേരിടാൻ എത്തിയതെന്നും ഗവർണർ പറഞ്ഞു.


ALSO READ : Nava Kerala Sadas: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധം; ഇനിയുണ്ടാകില്ലെന്ന് കെഎസ്‍യു


സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. നേരത്തെ കണ്ണൂരിൽ വച്ചും തന്നെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. തിരുവനന്തപുരം നഗരം ഭരിക്കാൻ ഗുണ്ടകൾ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ടാണ് തനിക്കെതിരെ ഈ ഭീഷണി? പോലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാം. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ഗവർണർ ചോദിച്ചു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.