Nava Kerala Sadas: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധം; ഇനിയുണ്ടാകില്ലെന്ന് കെഎസ്‍യു

Nava Kerala Sadas Protest: ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നുവെന്നും അത് സമരമാർഗം അല്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 12:14 PM IST
  • സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല
  • നവകേരള സദസിനും അക്രമത്തിനും എതിരെ ശക്തമായി സമരം തുടരും
  • പിണറായി വിജയൻ നടത്തുന്നത് ആഭാസ യാത്രയാണ്
  • മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണെന്നും വെല്ലുവിളി കൊണ്ട് സമരത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു
Nava Kerala Sadas: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധം; ഇനിയുണ്ടാകില്ലെന്ന് കെഎസ്‍യു

എറണാകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം വൈകാരികമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നുവെന്നും അത് സമരമാർഗം അല്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു.

അത് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം അല്ല. കേസിൽ അറസ്റ്റിലായ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് നിയമ സഹായം നൽകുമെന്നും ഷൂ എറിഞ്ഞത്തിന്‍റെ  പേരിൽ അവരെ ഒറ്റപ്പെടുത്തില്ലെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല. നവകേരള സദസിനും അക്രമത്തിനും എതിരെ ശക്തമായി സമരം തുടരും. പിണറായി വിജയൻ നടത്തുന്നത് ആഭാസ യാത്രയാണ്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണെന്നും വെല്ലുവിളി കൊണ്ട് സമരത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ALSO READ: 'LDF ഭരണം തുടരും, പക്ഷെ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് കാണില്ല'; ഷൂ ഏറില്‍ പ്രതികരിച്ച് മന്ത്രി റിയാസ്

സമരത്തെ ഡിവൈഎഫ്ഐ കയ്യൂക്ക് കൊണ്ട് നേരിടുകയാണ്. പിണറായി വിജയന്‍റെ  വാഹനത്തിന് ഗുണ്ടകളെ അകമ്പടി കൊണ്ട് പോകുകയാണ്. നവകേരള സദസിന്‍റെ  സംരക്ഷണ ചുമതല ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അലോഷ്യസ് സേവ്യർ ചോദിച്ചു. ഞായറാഴ്ച പെരുമ്പാവൂരിൽ നവകേരള സദസിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ നാല് കെഎസ്‍യു പ്രവർത്തകരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഓടക്കാലിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.  സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത 20 യൂത്ത് കോൺഗ്രസ് - കെഎസ്‍യു  പ്രവർത്തകരിൽ 16 പേരെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇന്ന് എറണാകുളം ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News