തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും, സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവാസമനുഷ്ഠിക്കും.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേ വിഷയത്തില്‍ കേരള ഗാന്ധി സ്മാരകനിധിയുടെയും ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഗവര്‍ണർ (Arif Muhammed Khan) ഇന്ന് ഉപവസിക്കുന്നത്.


Also Read: Violence Against Women: കേരളത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഗവർണറുടെ നിശബ്ദ പ്രതിഷേധം


രാവിലെ 8 മണി മുതൽ വൈകുന്നേരം 6  മണിവരെയാണ് ഗവർണർ (Arif Muhammed Khan) ഉപവസിക്കുന്നത്. സംസ്ഥാനത്ത്​ ഇതാദ്യമായാണ് ഭരണത്തലവന്‍കൂടിയായ ഗവര്‍ണര്‍ സുപ്രധാന വിഷയത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത്​. 


സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ്​ ഉപവാസമെന്നാണ്​ ഗാന്ധിയന്‍ സംഘടനകള്‍ അറിയിച്ചിരുന്നതെങ്കിൽ സ്​ത്രീധന വിപത്തിനെതിരെയാണ്​ ഗവര്‍ണറുടെ ഉപവാസമെന്നാണ്​ രാജ്​ഭവനിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.


Also Read: Travel Restrictions: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് വേണം


ഉപവാസം (Fast Against Dowry) രാവിലെ എട്ടുമണിക്ക് രാജ്​ഭവനിലായിരിക്കും ​തുടങ്ങുക. വൈകുന്നേരം 4.30 മുതല്‍ ആറുവരെ ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ സമാപന പരിപാടികളില്‍ ഗവര്‍ണര്‍ പങ്കെടുത്തശേഷം അവിടെവെച്ച്‌  ​ഉപവാസം അവസാനിപ്പിക്കും. 


കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌​ ഉപവസിക്കുമെന്ന്​ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 


കഴിഞ്ഞമാസം സ്​ത്രീധന പീഡനത്തെതുടര്‍ന്ന്​ മരിച്ച കൊല്ലത്തെ വിസ്​മയയുടെ (Vismaya Death Case) വീട്​ നേരത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. സ്​ത്രീധനത്തിനെതിരായ ബോധവത്​കരണത്തിനാണ്​ ഗവര്‍ണര്‍ നേതൃത്വം നല്‍കുന്നത്​. ഇതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ​വി.സിമാരുടെ യോഗവും ഗവര്‍ണര്‍ വിളിച്ചിട്ടുണ്ട്​.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.