Governor in Idukki | ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇടുക്കിയിൽ; പിന്നോട്ടില്ലെന്ന് വ്യാപാരികൾ
ഹർത്താലാണെങ്കിലും പരിപാടിയില്‍ നിന്നു പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടിലായതോടെ പോലീസും കുഴങ്ങിയിരിക്കുകയാണ്
തൊടുപുഴ: ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ. ഇതിനിടയൊണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവർണർ എത്തുന്നത്.
ഹർത്താലാണെങ്കിലും പരിപാടിയില്‍ നിന്നു പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടിലായതോടെ പോലീസും കുഴങ്ങിയിരിക്കുകയാണ്. അതേസമയം ഭൂമി പതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ് ഭവൻ മാര്‍ച്ചും ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയിൽ കാരുണ്യം പദ്ധതി പരിപാടിക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. പരിപാടിക്ക് കാല്‍നടയായി എത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഹര്‍ത്താലിനെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.