തിരുവനന്തപുരം: ഗവർണറുമായുള്ള പോര് തൽക്കാലം അവാനിപ്പികാൻ സർക്കാർ തീരുമാനം. ഇതോടെ ​ഗവർണറും സർക്കാരുമായി മാസങ്ങളായി നീണ്ട് നിൽക്കുന്ന തുറന്ന പോരിന് വിരാമമാകുകയാണ്. സജിചെറിയാന്റെ സത്യപ്രതജ്ഞയോടെയാണ് മഞ്ഞുരുകലിന്‍റെ തുടക്കം. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ. ഏറെ നീണ്ട സസ്പെൻസിന് ശേഷമാണ് സജി ചെറിയാന്റെ സത്യപ്രജ്ഞ. പലപ്പോഴും ഗവർണർ-സര്‍ക്കാർ പോരിൽ കോൺഗ്രസ് മുന്നോട്ട് വയക്കുന്ന നിലപാട്, ഒത്തുകളി രാഷ്ട്രീയമാണ് ഇരു കൂട്ടരും നടത്തുന്നതെന്നാണ്. ഒരു അർഥത്തിൽ സർക്കാരിന്റെ ഈ നിലപാടും കോൺ​ഗ്രസിന്റെ ആരോപണങ്ങൾക്ക് ഊന്നൽ നൽകുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സജിചെറിയാനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ കത്ത് ഗവർണർ അംഗീകരിക്കുന്നതോടെ എട്ടാം നിയമസഭ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. ഒരു തരത്തിൽ  പറഞ്ഞാൽ ഗിവ് ആൻഡ് ടേക്ക് പോളിസി. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോടും കാര്യങ്ങൾ ഓക്കെയാണ് എന്ന പഴഞ്ചൊല്ലുപോലെ. ഡിസംബർ പതിമൂന്നിനാണ് ഏഴാം നിയമസഭാസമ്മേളനം അവസാനിച്ചത്. ജനുവരിയിൽ തന്നെ നയപ്രഖ്യാപനം നടത്തി എട്ടാം നിയമസഭാ സമ്മേളനത്തിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.


ALSO READ: Saji Cheriyan: അനുമതി നൽകി ഗവർണർ; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ


സർവ്വകലാശാല വിസിമാരുടെ നിയമനം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള തീരുമാനം ഇങ്ങനെ നിരവധി കാര്യങ്ങളിലായിരുന്നു സര്‍ക്കാരിനെതിരെ ഗവർണർ ശക്തമായ നിലപാട് സ്വീകരിച്ചത്. ഒപ്പം നിയമസഭ പാസാക്കിയ പല നിര്‍ണ്ണായക ബില്ലുകളിലും തീരുമാനം എടുക്കാതെ ഇപ്പോഴും രാജ് ഭവനില്‍ സൂക്ഷിക്കുകയാണ്. ഇതോടെ സർക്കാർ അക്ഷരാത്ഥത്തില്‍ വെട്ടിലായിരുന്നു. 


എന്നാൽ ഇതിനെല്ലാം മറുപടിയായി സർവ്വകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ പാസാക്കിയായിരുന്നു സർക്കാർ മറുപടി നൽകിയത്. വിഴിഞ്ഞം സമരം ഉൾപ്പെടയുള്ള  പല സമരങ്ങളും പലപ്പോഴായി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ സർക്കാരിന് ഒരു മധ്യസ്ഥന്റെ കുറവുണ്ടെന്ന് ബോധ്യമായി. ഇതാണ് സജിചെറിയാനെ വേഗത്തിൽ മന്ത്രിസഭിയിലേക്ക് തിരികെ എത്തിക്കാൻ പാർട്ടി തീരുമാനിച്ചത്.  കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായരുന്നു തീരുമാനം. സജി ചെറിയാനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച ശുപാർശ മുഖ്യമന്ത്രി, ഗവർണർക്ക് അയച്ചെങ്കിലും ആദ്യം അംഗീകരിക്കാൻ ​ഗവർണർ തയ്യാറായിരുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.