ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് എം.ഐ അബ്ദുൽ അസീസ്
സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്ന് എംഎം അബ്ദുൽ അസീസ്
തിരൂർ: കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് രംഗത്ത്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും. കേരളത്തിലെ പോലീസ് സംവിധാനത്തിൽ സംഘ് പരിവാർ സ്വാധീനമുണ്ടെന്നും. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഒൻപത് വിസിമാർക്ക് തൽക്കാലം തുടരാം: കത്തയച്ചത് ശരിയായില്ലെന്ന് കോടതി
പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും. ജെൻഡർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളവും പാഠ്യപദ്ധതിയും ജൻഡർ ന്യൂട്രൽ ആശയങ്ങളും എന്ന വിഷയത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു.
ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവ്വഹിച്ചു.
Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!
സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി വെക്കാൻ ഗവർണർ നിർദ്ദേശം നൽകി. ഇതിനെതിരെ വിസിമാർ രംഗത്തെത്തിയിട്ടുമുണ്ട്. ഇന്നലെ രാവിലെ 11.30 യോടെ രാജിക്കത്ത് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജിക്കത്ത് നൽകില്ലെന്ന തീരുമാനത്തിലായിരുന്നു വൈസ് ചാൻസിലർമാർ. സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ അസാധാരണ നടപടിക്കെതിരെ വിസിമാർ രംഗത്ത്. ഇന്ന് രാവിലെ 11.30 യോടെ രാജിക്കത്ത് നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രാജിക്കത്ത് നൽകില്ലെന്ന തീരുമാനത്തിലാണ് വൈസ് ചാൻസിലർമാർ. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം ആയതിനാലാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവൻ അറിയിച്ചിരിക്കുന്നത്.
Read Also: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!
ഇതിനിടയിൽ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കത്തയച്ചതിനെ തുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഒന്‍പത് വിസിമാര്‍ക്ക് തൽക്കാലം തുടരാമെന്ന് വ്യക്തമാക്കി. വിസിമാർ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടീസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വി സിമാർക്ക് തത്കാലം തുടരമെന്ന് കോടതി.രാജി ആവിശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...