ഒൻപത് വിസിമാർക്ക് തൽക്കാലം തുടരാം: കത്തയച്ചത് ശരിയായില്ലെന്ന് കോടതി

വി സിമാർക്ക് തത്കാലം തുടരാമെന്ന് കോടതി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 06:12 PM IST
  • വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്
  • വി സിമാർക്ക് തത്കാലം തുടരമെന്ന് കോടതി പറഞ്ഞു
ഒൻപത് വിസിമാർക്ക് തൽക്കാലം തുടരാം: കത്തയച്ചത് ശരിയായില്ലെന്ന് കോടതി

കൊച്ചി: ഒന്‍പത് വിസിമാര്‍ക്ക് തൽക്കാലം തുടരാം എന്ന് ഹൈക്കോടതി. വിസിമാർ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടീസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്. വി സിമാർക്ക് തത്കാലം തുടരമെന്ന് കോടതി.രാജി ആവിശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതി ബൈൻഡിങ് ഇല്ലെന്ന് വാദിച്ചാലും യോഗ്യത ഇല്ലെങ്കിൽ അത് പരിശോധിക്കാൻ ചാൻസിലർക്ക് ആകില്ലേ .പ്രഥമദൃഷ്ടിയിൽ ഒരാൾക്ക് യോഗ്യത ഇല്ലെങ്കിൽ ചാൻസിലർക്ക് അതിൽ ഇടപെടാൻ കഴിയില്ലേയെന്ന ചോദ്യത്തിന് മറുപടി പറയണം.കോടതിക്ക് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല.തെറ്റായ ആളുകൾ ഇത്തരം സ്ഥാനങ്ങളിൽ വരുന്നത് തെറ്റാണ് യോഗ്യത ഇല്ലാത്തവർ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി  വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ചയായിരുന്നു വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കത്തയച്ചത്. തുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News