Tamilnadu: തമിഴ്നാട്ടിലും ഗവർണർ സർക്കാർ പോര്; നയപ്രഖ്യാപനം വായിക്കാതെ സഭയിൽ നിന്നും ഇറങ്ങിപോയി
സർക്കാരിന്റെ ന്യായ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി. നയ പ്രഖ്യാപനത്തിലെ ചില കാര്യങ്ങളുടെ തനിക്ക് വിയോജിപ്പുണ്ട് എന്നാണ് ഗവർണറുടെ വിശദീകരണം.
ചെന്നൈ: കേരള സർക്കാർ ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ തമിഴ്നാട്ടിൽ നിന്നും സമാനമായ വാർത്തകളാണ് പുറത്തുവരുന്നത്. തമിഴ്നാട് ഗവർണറും സർക്കാരുമായി ഇടഞ്ഞ സൂചനയാണ് ഇപ്പോൾ. സർക്കാരിന്റെ ന്യായ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി. നയ പ്രഖ്യാപനത്തിലെ ചില കാര്യങ്ങളുടെ തനിക്ക് വിയോജിപ്പുണ്ട് എന്നാണ് ഗവർണറുടെ വിശദീകരണം. ദേശീയ ഗാനവും ആലപിച്ചില്ല. ഗവർണറുടെ ഈ സമീപനം കാരണം ഒടുവിൽ സ്പീക്കർ ആയ എം അപ്പറാവു നയപ്രഖ്യാപനത്തിന്റെ തമിഴ് പ്രസംഗം നിയമസഭയിൽ വായിച്ചു. ഒപ്പം ഗവർണറുടെ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ഗവർണറുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയിൽ നിന്നും നീക്കം ചെയ്യുമെന്നും അത് സഭാ രേഖകളിൽ ഉണ്ടാകില്ല എന്നും സ്പീക്കർ വ്യക്തമാക്കി. സർക്കാറിന്റെ നയപ്രഖ്യാപനത്തിന്റെ പല ഭാഗങ്ങളിലും വസ്തുത വിരുദ്ധവും ധാർമികതയ്ക്ക് ചേരാത്തതുമായ പല കാര്യങ്ങളും ഉണ്ട് എന്നാണ് ഗവർണറുടെ ആരോപണം. സഭയിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ