തിരുവനന്തപുരം: ഡി.ജി.പി ടോമിന്‍.ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ്(vigilance) അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം. 
കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലാണ് ഉത്തരവ്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്ബാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്ബരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also ReadDollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു 


കേസിൽ തച്ചങ്കരിക്കെതിരെ തൃശൂർ വിജിലൻസ്(vigilance) കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുന്നത്. വിജിലൻസിന്റെ കണ്ടെത്തൽ കേന്ദ്ര സർക്കാരും അം​ഗീകരിച്ചിരുന്നു. എന്നാൽ കണ്ടെത്തലുകൾ തെറ്റാണെന്നും കേസിൽ തുടരന്വേഷണം വേണമെന്നും വേണമെന്ന് കാണിച്ച് തച്ചങ്കരി കോടതിയെ സമീപിച്ചിരുന്നു.


Also ReadPuducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക് 


സെപ്റ്റംബറിൽ ഡി.ജി.പിയായി സ്ഥാന കയറ്റം നൽകിയ ശേഷം തച്ചങ്കരിക്ക് ചുമതലകളൊന്നും നൽകിയിരുന്നില്ല. നിലവിൽ പോലീസിന് പുറത്തുള്ള ഏതെങ്കിലും ചുമതല നൽകുമെന്നായിരുന്നു ആദ്യം നൽകിയ സൂചന. ലോക്നാഥ് ബെഹറ(Loknath Behra) ജൂണിൽ വിരമിച്ചാൽ ഇൗ സ്ഥാനത്തേക്ക് പരി​ഗണിക്കുന്ന സംസ്ഥാനത്തെ ഏറ്റവും സീനിയർ മോസ്റ്റ് ഐ.പി.എസ് ഒാഫീസറാണ് തച്ചങ്കരി.


നിലവിൽ അദ്ദേഹത്തിന് കെ.എഫ്.സിയുടെ മാനേജിംഗ് ഡയറക്ടറുടെ ചുമതലയാണ്. 2020 സെപ്റ്റംബറിൽ ഡി.ജി.പി ആയി. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ,ഫയർഫോഴ്സ് ഡയറക്ടർ, പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി, കണ്ണൂർ റെയ്ഞ്ച് ഐ.ജി എന്നി പദവികൾ വഹിച്ചു. 1987 ബാച്ച് ഐ.പി.എസ്. ഓഫീസർ ആണ് തച്ചങ്കരി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.