തിരുവനന്തപുരം: ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ പിന്നോക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ 'റീടേണ്‍', പ്രൊഫഷണലുകള്‍ക്കുള്ള 'സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി' എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നോര്‍കാ റൂട്‌സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും.  വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ സര്‍ക്കാര്‍, നല്‍കുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീടേണ്‍ പദ്ധതി നടപ്പാക്കുന്നത്.


പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരെ തൊഴിലന്വേഷകരാക്കാതെ തൊഴില്‍ സംരംഭകരാക്കി മാറ്റുന്നതിനാണ് സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി. പാര്‍ശ്വവത്കരിക്കപ്പെട്ടും ദുര്‍ബല വിഭാഗക്കാരായും ജീവിക്കുന്നവരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പദ്ധതികളാണ് ഇവയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.