അഗ്രി ചലഞ്ച് സർക്കാർ ഏറ്റെടുക്കണ൦ -മാണി സി.കാപ്പൻ MLA
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഗന്ധിജി സ്റ്റഡി സെൻ്റർ ചെയർമാനും, കർഷകനുമായ PJ ജോസഫ് MLA ആഹ്വാനം ചെയ്ത അഗ്രി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മാണി സി.കാപ്പൻ MLA .
പാലാ: ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഗന്ധിജി സ്റ്റഡി സെൻ്റർ ചെയർമാനും, കർഷകനുമായ PJ ജോസഫ് MLA ആഹ്വാനം ചെയ്ത അഗ്രി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മാണി സി.കാപ്പൻ MLA .
അത് ഭക്ഷ്യക്ഷാമത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുമെന്നും പച്ചക്കറി ഉല്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ സാധിക്കുമെന്നും മാണി സി.കാപ്പൻ MLA അഭിപ്രായപ്പെട്ടു.
അയൽ സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ എത്തിക്കുന്നതിന്
ബസ്സുകള്‍ അയക്കണം: കെ. സുരേന്ദ്രന്‍
മാതൃകാപരമായ ഈ ചലഞ്ച് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഗ്രി ചലഞ്ചിന്‍റെ ഭാഗമായി വീട്ടുമുറ്റത്ത് പ്ലാവിൻ തൈ നട്ടതിനു ശേഷം സംസാരിക്കുകയാരുന്നു അദ്ദേഹം.
കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് പ്രവർത്തകരും, പൊതുജനങ്ങളും അഗ്രി ചലഞ്ച് ഏറ്റെടുത്ത് കേരളത്തിൻ്റെ കാർഷിക പുരോഗതിക്കായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.