കൊല്ലം: ഏത് പ്രതിസന്ധിയിലും കെ എസ് ആർ ടി സിയെ സർക്കാർ സംരക്ഷിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര കുഴിമതിക്കാട് നിന്നും ആരംഭിച്ച കെ എസ് ആർ ടി സി ബസ് സർവീസിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം, കൊട്ടാരക്കര ബസ് ഡിപ്പോകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം പിണറായി വിജയൻ സർക്കാർ 4700 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് നൽകിയത്. ഈ സർക്കാർ ഇതുവരെ 4400 കോടി നൽകി കഴിഞ്ഞു. കൂടുതൽ ആധുനികവത്കരണത്തിലൂടെ കെ എസ് ആർ ടി സി ജനകീയമായി മാറണം. ജില്ലയിൽ നിന്ന് ആരംഭിച്ച രണ്ട് ജനത സർവീസുകൾ ജനപ്രിയമായി മാറി കഴിഞ്ഞു. ഇലക്ട്രിക് ബസുകൾ ഉൾപ്പടെ പുതിയ ബസുകൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. 


ALSO READ: കേരളം നമ്പർ വൺ തന്നെ; ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ


കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ് സർവീസാണ് ആരംഭിച്ചത്. 6.25ന് കുഴിമതിക്കാട് നിന്നും പുറപ്പെടുന്ന ബസ് നല്ലില, കണ്ണനല്ലൂർ, കൊട്ടിയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി 8.10ന് തിരുവനന്തപുരത്തു എത്തും. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. വാർഡ് മെമ്പർ റേച്ചൽ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.