കൊച്ചി: ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ്ഐ ഷിബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബു കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം: അധിക സർവ്വീസൊരുക്കി കൊച്ചി മെട്രോ


കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പോലീസുകാര്‍ പറയുന്നത്. തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ്  കരുതുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  നാല് വർഷത്തിനിടെ  കേരള പൊലീസിൽ  69 ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.  ഇതിന്റെ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.  കൂടുതൽ പേരും വിഷാദരോഗം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകളിൽ വ്യക്തമാക്കുന്നത്. 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.  


Also Read: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!


നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി


നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയാതായി റിപ്പോർട്ട്. കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ 2:45 ഓടെയായിരുന്നു അപകടം. 


Also Read: Trigrahi Yoga: വർഷാവസാനം ധനു രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കും


അപകടത്തിൽ പമ്പിലെ ജീവനക്കാരൻ സൂരജിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവത്തിൽ പെട്രോൾ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു.  ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്ന് പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.