Kochi: ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ് തടസ്സപ്പെടുക.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ജൂൺ മാസം വരെ രണ്ടോ അതിൽ കൂടുതലോ ജി.എസ്.റ്റി. ആർ-3 ബി റിട്ടേണുകൾ കുടിശ്ശികയുള്ള വ്യാപാരികൾക്കും, ത്രൈമാസം ഏപ്രിൽ മുതൽ ജൂൺ 2021 വരെ കോമ്പോസിഷൻ നികുതിദായകർ ഫയൽ ചെയ്യേണ്ട സ്റ്റേറ്റ്‌മെന്റ് ഫോം ജി.എസ്.റ്റി- സി.എം.പി- 08 ഇൽ രണ്ടോ അതിൽ കൂടുതലോ കുടിശ്ശികയുള്ള വ്യാപാരികളുടെയും ഇ-വേ ബിൽ തടസ്സപ്പെടും.


വ്യാപാരികൾ കുടിശ്ശികയുള്ള ജി.എസ്.റ്റി. ആർ-3 ബി,  ജി.എസ്.റ്റി. സി.എം.പി-08 റിട്ടേണുകൾ ഉടൻ തന്നെ ഫയൽ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.