പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സൈക്കോളജി, ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 18 ന് വൈകിട്ട് നാലിനകം victoriapkd@gmail.com ല്‍ അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഇന്റര്‍വ്യൂന് പങ്കെടുക്കുന്നതിന് മുമ്പ് ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


ALSO READ : Black Fungus ബാധയുടെ മരുന്നുകൾക്ക് നികുതി നിർത്തലാക്കി; കോവിഡ് വാക്‌സിനുകൾക്ക് 5 ശതമാനം ജിഎസ്ടി തുടരും


അതേസമയം കെൽട്രോൺ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ്. ഓഫിസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സെന്റർ മേധാവി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.