Guest Lecturers: ഗസ്റ്റ് അധ്യാപക ഒഴിവ്, 55 ശതമാനം മാര്‍ക്കുള്ള എം.എക്കാർക്കും അവസരം
അപേക്ഷകൾ പൂർണമായും ഒാൺലൈനായി സമർപ്പിക്കണം
പാലക്കാട്: ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് രാവിലെ 10.30 ന് ബയോഡാറ്റയും അനുബന്ധ രേഖകളുടെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446322656
ALSO READ: Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, രസശാസ്ത്ര-ഭൈഷജ്യകൽപന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...