എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ
മെയ് 26 മുതൽ 30 വരെ ഈ മാറ്റിവച്ച പരീക്ഷകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വുഹാനിലെ കോറോണ രാജ്യമെമ്പാടും വ്യാപകമായി പടർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച lock down കാരണം കേരളത്തിലേയും എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചിരുന്നു.
Also read: ലോക്ക്ഡൗൺ കാലത്ത് മേഘമായി വീഡിയോ .. യൂട്യൂബിൽ ഹിറ്റ്
ഇതിനുശേഷം മെയ് 26 മുതൽ 30 വരെ ഈ മാറ്റിവച്ച പരീക്ഷകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുകയാണ്.
Also read: ഉംപുൻ താണ്ഡവത്തിൽ വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം
പരീക്ഷ എഴുതാൻ വരുന്ന എല്ലാ വിദ്യാർത്ഥികൾക്കും തെർമൽ സ്കാനിംഗ് നിർബന്ധമാണ്. ആശാ വർക്കർമാരെയാണ് ഈ ചുമതലയ്ക്ക് നിർവഹിച്ചിരിക്കുന്നത്. പരീക്ഷയുള്ള എല്ലാ സ്കൂളുകളും ഫയർഫോഴ്സ് അണുവിമുക്തമാക്കണം. മാത്രമല്ല കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യമൊരുക്കും.
കൂടാതെ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം കൊടുക്കുമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.