ലോക്ക്ഡൗൺ കാലത്ത് മേഘമായി വീഡിയോ .. യൂട്യൂബിൽ ഹിറ്റ്

ഈ lock down കാലത്തും കല നിന്നുപോകരുത് എന്ന ദൃഡനിശ്ചയമുള്ള തീരുമാനത്തിൽ നിന്നുമാണ് മേഘമായ് എന്ന മ്യൂസിക് വീഡിയോ രൂപം കൊള്ളുന്നത്. 

Updated: May 21, 2020, 02:11 PM IST
ലോക്ക്ഡൗൺ കാലത്ത് മേഘമായി വീഡിയോ .. യൂട്യൂബിൽ ഹിറ്റ്

സന്ദീപ് വാസുദേവൻ ഈണം നൽകി വി ഉണ്ണികൃഷ്ണൻ രചിച്ച്  സൗഭാഗ്യ പാടിയ 'മേഘമായ്' എന്ന പാട്ട് യുട്യൂബിൽ വൻ ഹിറ്റായി മാറുകയാണ്.  ഈ പാട്ടിന്റെ പ്രത്യേകത എന്ന് പറയുന്നത് സംഗീത സംവിധായകൻ ജർമനിയിലും നായിക പൂനെയിലും നായകനും സംവിധായകനും തിരുവനന്തപുരത്തും ഇരുന്ന് സാംസങ് മൊബൈൽ ഫോണുകളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 

ഇതിന്റെ വിഷ്വലുകൾ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. വിഷ്ണുവും സുഹൃത്ത് കിരണും ചേർന്ന് വാട്ട്സ്ആപ് വീഡിയോ കാളിലൂടെ പുനെയിലുള്ള നായികയ്ക്കും തിരുവനന്തപുരത്തുള്ള നായകനും വേണ്ട മാർഗ നിർദേശങ്ങളും എടുക്കേണ്ട രീതിയുമൊക്കെ പറഞ്ഞു കൊടുത്തു. 

Also read: ഉംപുൻ താണ്ഡവത്തിൽ വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം 

ഈ lock down കാലത്തും കല നിന്നുപോകരുത് എന്ന ദൃഡനിശ്ചയമുള്ള തീരുമാനത്തിൽ നിന്നുമാണ് മേഘമായ് എന്ന മ്യൂസിക് വീഡിയോ രൂപം കൊള്ളുന്നത്. ആറു വർഷങ്ങൾക്ക് മുമ്പാണ് സന്ദീപ് ഈ പാട്ടു കമ്പോസ് ചെയ്തത്. 

അതിനു ശേഷം ആരും കേൾക്കാതെ ഇരുന്ന ഈ പാട്ട് സന്ദീപിന്റെ പത്നിയും വിഷ്ണുവിന്റെ സുഹൃത്തുമായ ഗോപിക, വിഷ്ണുവിന് അയച്ചു കൊടുക്കുകയായിരിന്നു. പാട്ടിൽ മതിമറന്ന വിഷ്ണുവും കിരണും ഇതെങ്ങനെ വീഡിയോ ചെയാമെന്ന്  ആലോചനയിൽ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. 

Also read: രാജീവ് ഗാന്ധി ഓർമ്മയായിട്ട് ഇന്ന് 29 വർഷം

ഇതിന്റെ എഡിറ്റിംഗും വിഷ്ണു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പൂനെയിൽ ബികോമിന് പഠിക്കുന്ന മാളവിക മുരളി നായികയായും തിരുവനന്തപുരം ബസേലിയസിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്ന ഉണ്ണികൃഷ്ണനാണ് നായകനായും അഭിനയിച്ചിരിക്കുന്നത്.