ന്യൂഡൽഹി∙ ഗുല്‍ബര്‍ഗ മലയാളി പെണ്‍ക്കുട്ടിയെ ക്രൂരമായി റാഗിംഗ് ചെയ്ത കേസില്‍ അല്‍ഖമര്‍ നഴ്‌സിംഗ് കോളെജിമെതിരെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍. കോളജിന്‍റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് പ്രസിഡന്റ് ടി. ദിലീപ് കുമാർ പറഞ്ഞു. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശങ്ങള്‍ കോളജ് പാലിച്ചില്ലെന്നും പരാതിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്ത‍ി. കേസിലെ നാലാം പ്രതി ശില്‍പ ജോസ് ഒളിവിലാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള ഇവരുടെ വസതി കണ്ടെത്തി. 


കലബുര്‍ഗി റാഗിങ് കേസ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി. കലബുര്‍ഗി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ 29ന് പരിഗണിക്കും.


മെയ് 9നാണ് എടപ്പാൾ സ്വദേശിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനിയുടെ അന്നനാളം വെന്തുരുകിയ നിലയിലായിരുന്നു. കൂടാതെ അതിക്രൂരമായ റാഗിങ്ങിന്‍റെ രംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. അതേസമയം, റാഗിങ്ങല്ലെന്നുംഅതേസമയം,റാഗിംഗ് ആരോപണം കളവാണെന്നും കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്.