തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സാംസ്കാരിക വകുപ്പ് സ്ഥാപിച്ച ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ്ണ ഡിജിറ്റലൈസേഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷനിൽ ആർട്ട് അപ്രീസിയേഷനിലും മ്യൂസിയോളജിയിലും അക്കാദമിക് കോഴ്സുകൾ നൃത്ത മ്യുസിയം കേന്ദ്രമാക്കി തുടങ്ങുമെന്നും മന്ത്രി സജി ചെറിയാൻ (Saji Cheriyan) പറഞ്ഞു.


Also Read: University Exam: കൊവിഡ് ബാധിതർക്കൊപ്പമുള്ള പരീക്ഷയെഴുത്ത് അപകടകരമെന്ന് കെ സുധാകരൻ എംപി 


ചൊവ്വാഴ്ച ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചേർന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സാംസ്ക്കാരിക വകുപ്പ് മന്ത്രി. 



കേരളനടനം ഉൾപ്പെടെ കേരളീയ നൃത്തകലകളുടെ മികവിന്റെ കേന്ദ്രമായി നടനഗ്രാമത്തെ വികസിപ്പിക്കും. സർക്കാരിന്റെ നൂറ് ദിനപരിപാടികളിലുൾപ്പെടുത്തി കരകൗശല വസ്തുക്കളുടെ നിർമാണത്തിനും വിപണനത്തിനും സ്ത്രീകൾക്ക് നടനഗ്രാമത്തിൽ പരിശീലനം നല്കും.
 
30 സ്ത്രീകൾക്ക് പരിശീലനം ജൂലായ് ആദ്യവാരം തുടങ്ങും. ഇതിനായി ആർട്ട് & ക്രാഫ്ട് - കേരളം എന്ന പദ്ധതി നടപ്പിലാക്കുകയാണ്.  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാംസ്കാരിക വിനിമയ കേന്ദ്രമായി നടനഗ്രാമത്തെ 5 വർഷം കൊണ്ട് ഉയർത്തുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കുവാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചതായും സജിചെറിയാൻ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക