തൃശ്ശൂർ: ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി.കഥകളിയോടെ കലാപരിപാടികളും തുടങ്ങി. ഗുരുവായൂർ ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ  കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി .മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,


COMMERCIAL BREAK
SCROLL TO CONTINUE READING

ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി. കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം നടന്നു. വേദിയിൽ ദേവസ്വം ചെയർമാൻ ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിച്ച കഥകളിയിൽ പത്മശ്രീ ഡോ.കലാമണ്ഡലം ഗോപി ആശാൻ നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി. ഇനി ഒൻപത് നാൾ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാർന്ന ക്ഷേത്ര കലകളുടെ സംഗമ വേദിയാകും. 


ALSO READ: നിറത്തിൻറെ പേരിൽ മാറ്റി നിർത്തി , ബോഡി ഷെയിമിംഗിൽ തളർന്നു ; മിസിസ്സ് ഇന്ത്യ ആകാൻ ഈ ചെറായിക്കാരി


ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ   ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി നടത്തിവരുന്ന  പുഷ്പോത്സവം,നിശാഗന്ധി സർഗോത്സവം എന്നിവയ്ക്ക് തുടക്കമായി.ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ  ആരംഭിച്ച പുഷ്പോത്സവം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു . തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ നിശാഗന്ധി സർഗോത്സവം പ്രശസ്ത കവിയും ഗാന രചയിതാവുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു . പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ മുഖ്യാതിഥികളായി. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്,


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ മാസ്റ്റർ, എ. എസ്.മനോജ്, എ. എം. ഷെഫീർ, ബിന്ദു അജിത് കുമാർ , കൗൺസിലർ കെ. പി.ഉദയൻ, പി ഐ സൈമൺ മാസ്റ്റർ,ടി. എൻ.  മുരളി, ഇ. പി.സുരേഷ്,എം. മോഹൻദാസ്, നഗരസഭ   സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു പുഷ്പ ഫലസസ്യപ്രദർശനം, ലഘു ഭക്ഷണശാലകൾ, ഗസൽ നൈറ്റ്, നാടകം, നാടൻ പാട്ടുകൾ, കോമഡി ഷോ,ഡാൻസ് ഫെസ്റ്റ് , മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും.കൂടാതെ ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ നഗരസഭ ഇന്ദിരാഗാന്ധി  ടൗൺഹാളിൽ  കുടുംബശ്രീയുടെ' ഇഞ്ചീം പുളീം ' ഭക്ഷ്യ  മേളയും ഉണ്ടാകും. 



വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.