ആലപ്പുഴ/ഗുരുവായൂർ: ഗുരുവായൂരപ്പനായി ഭീമൻ വാർപ്പ് ഒരുങ്ങുകയാണ് മാന്നാറിൽ. മാന്നാർ സ്വദേശി കാട്ടുമ്പുറത്ത് അനന്തൻ ആചാരിയും  മകൻ അനുഅനന്തനും  ആണ്  ഭീമൻ നാലുകാതൻ വാർപ്പിന്റെ ശിൽപികൾ. നാല്പതോളം തൊഴിലാളികളുടെ പരിശ്രമത്തിലാണ്   ആയിരംലിറ്റർ പാൽപ്പായസം തയ്യാർചെയ്യാൻ കഴിയുന്ന കൂറ്റൻ വാർപ്പ് നിർമ്മിച്ചത്
 
രണ്ടുടൺ തൂക്കവും  പതിനേഴര അടി വ്യാസവും ഇരുപത്തിയൊന്നര അടി ചുറ്റളവിലുമുള്ളതാണ് ഇ ഭീമൻ വാർപ്പ് ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി  കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലേക്കുള്ള   സ്വർണ്ണകൊടിമരങ്ങൾ നിർമ്മിച്ചതും ഇവർ തന്നെ. മൂന്നു മാസത്തോളം  നാല്പതോളം തൊഴിലാളികളുടെ പരിശ്രമത്തിലാണ്  കൂറ്റൻ വാർപ്പ് നിർമ്മിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ മഴയിൽ  നിർമ്മാണക്കരാർ ഏറ്റെടുക്കാൻ വൈമനസ്യം  കാട്ടിയപ്പോൾ  ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ  വാക്കുകളാണ് നിർമ്മാണത്തിന് ധൈര്യമേകിയതെന്ന്  അനന്തൻ  ആചാരി പറഞ്ഞു. വെങ്കല നിർമ്മാണത്തിൽ പേരുകേട്ട  മാന്നാർ  ആലക്കൽ രാജന്റെ സഹായത്തോടെയാണ്  നിർമ്മാണം പൂർത്തിയായത്.


ശുദ്ധമായ വെങ്കലപഴയോടിൽ  ആണ് വാർപ്പ് നിർമ്മിച്ചത്. പാലക്കാട് സ്വദേശിയായ കെ.കെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവുമാണ് നാലുകാതൻ വാർപ്പ്  ഗുരുവായൂർ നടയിൽ സമർപ്പിക്കുന്നത്. ഏഴാം ഉത്സവ ദിവസം രാവിലെ ശീവേലിക്ക്ശേഷം വാർപ്പ്  ക്ഷേത്രത്തിൽ സമർപ്പിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.