ഗുരുവായൂർ: ഗുരുവായൂർ ആനയോട്ടം ബുധനാഴ്ച നടക്കും. ആനയോട്ടത്തിന് മുൻനിരയിൽ ഓടാനുള്ള മൂന്നാനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ദേവദാസ്,ഗോപികണ്ണൻ, രവികൃഷ്ണൻ എന്നീ ആനകളെയാണ് തിരഞ്ഞെടുത്തത്. 
ചെന്താമരാക്ഷൻ,ദേവി എന്നീ രണ്ട് ആനകളെ കരുതലായും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച ഉച്ചപൂജയ്ക്കുമുമ്പ് കിഴക്കേദീപസ്തംഭത്തിന് മുന്നിലായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞദിവസം വിദഗ്ധസമിതി തെരഞ്ഞടുത്ത 7 ആനകളുടെ   പേരുകളെഴുതി കുടത്തിലിട്ട് ദേവസ്വം ചെയര്‍മാന്‍  ഡോ. വി. കെ. വിജയൻ ആദ്യ നറുക്കെടുത്തത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണസമിതി അംഗങ്ങളായ സി. മനോജ്‌, മനോജ് ബി.നായർ,  അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി. വിനയൻ, ക്ഷേത്രം  ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.  മനോജ് കുമാർ, ദേവസ്വം  ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ. എസ്. മായാദേവി, അസിസ്റ്റന്റ് മാനേജർ കെ. എ. മണികണ്ഠൻ, ആനയോട്ടം സബ്ബ് കമ്മിറ്റി ഭാരവാഹികളായ സജീവൻ നമ്പിയത്ത്, എ. വി. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു .നാളെ ഉച്ച തിരിഞ്ഞ്   മൂന്നിനാണ് ആനയോട്ടം തുടങ്ങുക. ആനപ്രേമികളുടെ ഇഷ്ടതാരങ്ങളായ  ഇന്ദ്രസെൻ, നന്ദൻ ഉൾപ്പെടെ 10 ആനകളാണ് ഇത്തവണ ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്.


കുളിപ്പിച്ച് കുറിതൊട്ട് ആനകളെ മഞ്ജുളാലിന് മുന്നില്‍ അണിനിരത്തും. ക്ഷേത്രനാഴികമണി മൂന്നടിക്കുന്നതോടെ പാപ്പാന്മാര്‍ മണികളുമായി ഓടും. തുടര്‍ന്ന് ആനകളുടെ കഴുത്തില്‍ അണിഞ്ഞ ശേഷമാണ് ആനകളോടുക. തെരഞ്ഞെടുത്ത മൂന്നാനകളിൽ ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. മറ്റാനകള്‍ വരിയായി വന്ന് ഗുരുവായൂരപ്പനെ വണങ്ങും .


ക്ഷേത്രത്തില്‍ ആനയില്ലാ കാലത്തെ അനുസ്മരിച്ചാണ് ഉത്സവകൊടിയേറ്റത്തിനുമുമ്പ് ആനയോട്ടം നടത്തുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും നാളെ നടക്കും. രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി. ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് മാറോട് ചേര്‍ത്തു വച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകമ്പടിയില്‍ നടന്ന് ശീവേലി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് ചടങ്ങ് നിര്‍വഹിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.