Guruvayur: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ
Guruvayur temple festival: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രനഗരിയാക്കാനുള്ള പ്രവർത്തനങ്ങളിൽ നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രനഗരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനായി. നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികളുടെ സമർപ്പണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റെയിൽവേ സ്റ്റേഷന് സമീപം തിരുത്തിക്കാട്ട് പറമ്പിൽ ദേവസ്വം ജീവനക്കാർക്കായി നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം, മുംബൈ വ്യവസായി സുന്ദര അയ്യറും കുടുംബവും തെക്കേ നടയിൽ നിർമ്മിച്ച് ദേവസ്വത്തിന് കൈമാറിയ കംഫർട്ട് സ്റ്റേഷൻ കം ഡോർമിറ്ററി സമുച്ചയം സമർപ്പണം, നവീകരിച്ച മഞ്ചുളാൽ - പടിഞ്ഞാറേ റോഡ് സമർപ്പണം, പുന്നത്തൂർ ആനക്കോട്ടയിലെ ഇൻ്റർലോക്ക് ടൈൽ റോഡ് സമർപ്പണം എന്നിവ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ALSO READ: ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ
തെക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ & ഡോർമെറ്ററി മന്ദിരത്തിന് മുന്നിലെ വേദിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച കരാറുകാർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ചടങ്ങിൽ മന്ത്രി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.