KSEB: ഒറ്റമുറി വീട്! വയോധികയ്ക്ക് വൈദ്യുതി ബില്ലായി എത്തിയത് അരലക്ഷം രൂപ
KSEB: പരാതി നൽകിയെങ്കിലും കെഎസ്ഇബി വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛദിച്ചു.
ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികയ്ക്ക് വൈദ്യുതി ബില്ലായി എത്തിയത് അരലക്ഷം രൂപ. പീരുമേട് സെക്ഷനിൽ പരാതി നൽകിയെങ്കിലും കെഎസ്ഇബി വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛദിച്ചു. ഇടുക്കി വാഗമൺ വട്ടപ്പതാലിൽ വീട്ടിൽ അന്നമ്മയാണ് പരാതിയുമായി രംഗത്തെത്തിയത് .
500 രൂപ മാത്രം ബിൽ വന്നിരുന്ന ഒറ്റ മുറി വീടിനു നാൽപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി പത്ത് രൂപയുടെ വൈദ്യുതി ബില്ലാണ് കഴിഞ്ഞ മാസം 15 ആം തീയതി ലഭിച്ചത്. കണ്ണ് തള്ളിയ അന്നമ്മ ബില്ലുമായി പീരുമേട് കെഎസ്ഇബി സെക്ഷനിൽ എത്തി പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിപ്പെടുന്നു.
ALSO READ: ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടി
ഒരുവർഷം മുമ്പ് ഇടിമിന്നലേറ്റ് മീറ്ററിനു തകരാറു സംഭവിച്ചെങ്കിലും കെഎസ്ഇബി പിന്നീട് പുതിയ മീറ്റർ സ്ഥാപിച്ചിരുന്നു. മീറ്റർ തകരാറുകൊണ്ടാകാം പിഴവ് സംഭവിച്ചതെന്ന് അന്നമ്മ പറയുന്നു. ഭർത്താവ് മരിച്ച അന്നമ്മ കൂലി പണിഎടുത്താണ് ജീവിക്കുന്നത് . കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായതിനാൽ കൂലി പണിക്കും പോകാൻകഴിയാത്ത അവസ്ഥയിൽ ഇരിക്കുമ്പോഴാണ് കെഎസ്ഇബി വക വെള്ളിടി.
മുൻപ് 200, 400 എന്നിങ്ങനെയുള്ള തുകകളാണ് വൈദ്യുതി ബിൽ വന്നിരുന്നത്. വൈദ്യുതി ലഭിച്ച അന്ന് മുതൽ മുടക്കം കൂടാതെ ബിൽ അടച്ചുവരുന്നുവെന്ന് അന്നമ്മ പറയുന്നു. ഇത് പരാതിപ്പെട്ടത്തോടെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛ്ദിക്കുകയായിരുന്നു. കുടിശിക വന്നതിനാലാണ് വൈദ്യുതി വിശ്ചേദിച്ചതെന്നും പരാതിയിൽ അന്വേഷണം നടത്തുമെന്നും കെ എസ് ഇ ബി വിശദീകരിക്കുന്നു. ഒറ്റമുറി വീട്ടിൽ രാത്രി മണ്ണണ്ണ വിളക്കിൻ്റെ വെളിച്ചതിലാണ് അന്നമ്മയുടെ ഇപ്പോഴത്തെ ജീവിതം. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് അന്നമ്മയുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.