തിരുവനന്തപുരം: മൃഗശാലയിൽനിന്നും ചാടിപ്പോയി കഴിഞ്ഞകുറച്ചു ദിവസങ്ങൾകൊണ്ട് മൃ​ഗശാലജീവനക്കാരെ ചുറ്റിച്ചുകൊണ്ടിരിക്കുന്ന ഹനുമാൻ കുരങ്ങിനെ ഒടുവിൽ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്. ജർമൻ സാംസ്കാരിക നിലയത്തിൽനിന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച് കുരങ്ങിനെ പിടിച്ചു. കുരങ്ങിന്റെ ആരോഗ്യത്തിനു പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കിൽനിന്ന് രണ്ട് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെ മൃ​ഗശാലയിൽ എത്തിച്ചത്. കഴിഞ്ഞ മാസം 13ന് വൈകിട്ടാണ് കുരങ്ങ് പുറത്തുചാടിയത്. തിരുപ്പതിയിൽനിന്ന് എത്തിച്ച കുരങ്ങൻമാരെ ഒരാഴ്ച കൂട്ടിൽ പാർപ്പിച്ചശേഷം മൃഗസംരക്ഷണ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്കു വിടാനായിരുന്നു പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലാണ് പെൺകുരങ്ങിനെ തുറന്ന കൂട്ടിലേക്കു മാറ്റിയത്. എന്നാൽ ഈ കുരങ്ങ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചാടി പോവുകയായിരുന്നു.


ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്


പിന്നീട് മ്യൂസിയം കോംപൗണ്ടിനു പുറത്തുള്ള മരത്തിൽ ഇരുന്നശേഷം തിരികെയെത്തി. ഒന്നര ദിവസത്തോളം മ്യൂസിയം കോംപൗണ്ടിലെ മരത്തിലിരുന്നു. മൃഗശാല ജീവനക്കാർ തിരച്ചിൽ നടത്തുന്നതിന് അനുസരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാറിപോയി. കുറച്ചു ദിവസങ്ങളിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിന് ഭാ​ഗത്തും ഉണ്ടായിരുന്നു. എന്നാൽ പബ്ലിക് ലൈബ്രറിയുടെ അടുത്തെ മരത്തിലിരുന്ന കുരങ്ങിനെ പിന്നീട് കാണാതായി. മൃഗശാല ജീവനക്കാർ നിരന്തരം തിരച്ചിൽ നടത്തി.


ഒരു വിവരവും കിട്ടാതായതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതിനിടയിലാണു കണ്ടെത്താനായത്. മഴയെ തുടർന്നാണ് ഇപ്പോൾ കുരങ്ങ് കെട്ടിടത്തിൽ അഭയം തേടിയതെന്ന് ജീവനക്കാർ പറയുന്നു. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും രണ്ടു ദിവസംവരെ അതിജീവിക്കാൻ ശേഷിയുള്ളവരാണ് ഹനുമാൻ കുരങ്ങുകൾ. 2002ലാണ് കുരങ്ങൻമാർക്കായി മൃഗശാലയിൽ തുറന്ന കൂട് നിർമിച്ചത്. അതിനുശേഷം ആദ്യമായാണ് കുരങ്ങ് ചാടി പോകുന്നത്. അതേസമയം കൂടുതൽ ഹനുമാൻ കുരങ്ങുകളെ മൃഗശാലയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.