Kerala Rain Updates Live: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

Kerala Rain Updates Live: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്  

Last Updated : Jul 6, 2023, 08:10 PM IST
Live Blog

Kerala weather latest updates: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരമേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

6 July, 2023

  • 20:15 PM

    ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍ കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

  • 19:00 PM

    കാലവർഷ കെടുതിയിൽ കോട്ടയം ജില്ലയിൽ ഒരു മരണം. അയ്മനത്ത് ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ് മരിച്ചത്. 73 വയസായിരുന്നു.

  • 18:45 PM

    112 ദുരിതശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  • 18:30 PM

    കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

  • 18:15 PM

    കേരള തീരത്ത്  വെള്ളിയാഴ്ച (ജൂലൈ ഏഴ്) രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സെന്റിമീറ്ററിനും 65 സെന്റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

  • 17:15 PM

    കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. 

  • 17:00 PM

    കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

  • 17:00 PM

    അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

  • 16:30 PM

    ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

  • 15:00 PM

    കേരളത്തിൽ അടുത്ത 2  ദിവസം  വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ  മഴക്കും സാധ്യത. തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ട്.

  • 15:00 PM

    വയനാട് എൻജിനീയറിംഗ് കോളേജ് സ്റ്റാഫ് ക്വാട്ടേഴ്സിന് സമീപം മണ്ണിടിച്ചിൽ.

  • 14:00 PM

    കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോഴിക്കോട് ഓർക്കാട്ടേരിയിൽ വീടുകളിൽ വെള്ളം കയറി. കോഴിക്കോട് പൂനൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ. കോഴിക്കോട് മരുതോങ്കരയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കോതമംഗലം നെല്ലിക്കുഴിയിൽ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വയനാട് കമ്പളക്കാട്ട് വീടിന് സമീപത്തെ മതിലിടിഞ്ഞു. കാപ്പാട് കൊയിലാണ്ടി റോഡ് തകർന്നു. കൊല്ലം പന്മനയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ബാലുശേരി കോട്ടനടപ്പുഴ കരകവിഞ്ഞൊഴുകി. കൃഷി വെള്ളത്തിലായി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പാറ പാലത്തിൽ വെള്ളം കയറി.

  • 13:00 PM

    കണ്ണൂർ പയ്യന്നൂരിൽ കാനായി മീങ്കുഴി ഡാം കരകവിഞ്ഞൊഴുകി. മീങ്കുഴി അണക്കെട്ട് പൂർണ്ണമായി മുങ്ങി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത, വാർഡ് മെമ്പർ പി.ഭാസ്ക്കരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകി. സമീപത്തുള്ള അറുപതോളം വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കേണ്ടി വരും. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴ തുടരുകയാണ്.

  • 13:00 PM

    സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂ‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. എറണാകുളം മുതൽ വയനാട് വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

  • 12:30 PM

    കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ.

  • 12:30 PM

    കനത്ത മഴയിൽ വ്യാപക കൃഷി നാശം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൃഷിവകുപ്പ് കൺട്രോൾ റൂം തുറന്നതായി മന്ത്രി പി പ്രസാദ്. കൃത്യമായ കണക്ക് ഇതുവരെ ശേഖരിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടർന്നാൽ ഓണം മുൻനിർത്തിയുള്ള കൃഷി അവതാളത്തിലാകുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

  • 11:45 AM

    കൊല്ലത്ത് കടലാക്രമണം രൂക്ഷം. ബീച്ചിന്റെ കൂടുതൽ ഭാഗം കടലെടുത്തു. സംരക്ഷണഭിത്തിക്ക് കേടുപാടുണ്ടായി. കരുനാഗപ്പള്ളി നഗരസഭയിലെ 10 ഡിവിഷനുകളിലെ വീടുകളിൽ വെള്ളം കയറി. പത്തോലിതോട് കരകവിയുന്നു. 300 ഓളം വീടുകളിൽ വെള്ളം കയറി. കൊല്ലം ചിറക്കരയിൽ മഴക്കെടുതിയിൽ രണ്ടു വീടുകൾ തകർന്നു.

  • 11:15 AM

    കണ്ണൂർ കാപ്പിമല വൈതൽകുണ്ടിൽ ഉരുൾപൊട്ടൽ. പൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.

  • 11:00 AM

    കോഴിക്കോട് ചാലിയാറും ചെറുപുഴയും കരകവിഞ്ഞൊഴുകുന്നു. മാവൂരിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. ആയംകുളം, ഊർക്കടവ് ഭാഗങ്ങളിൽ വ്യാപക കൃഷി നാശം. ആയംകുളത്ത് മതിലിടിഞ്ഞുവീണു.

  • 10:45 AM

    പത്തനംതിട്ട റാന്നി പ്ലാങ്കമണ്ണിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ട്. അടൂർ  ഏനാദിമംഗലത്ത് വീടിന് മുകളിൽ മരം വീണു.

  • 10:45 AM

    ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി സജി ചെറിയാൻ. പൊന്നാനിയിൽ കടലാക്രമണം രൂക്ഷമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കും. ചെല്ലാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമെന്നും മന്ത്രി.

  • 10:30 AM

    24 മണിക്കൂർ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് ആകെ തുറന്നത് 91 ദുരിതാശ്വാസ ക്യാമ്പുകൾ. അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്നും റവന്യൂ മന്ത്രി. നാളെ വൈകുന്നേരത്തോടെ മഴ ദുർബലമാകുമെന്ന് പ്രതീക്ഷ.

  • 10:00 AM

    കൊച്ചി കണ്ണമാലിയിൽ കടൽ ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കനത്ത മഴയിലും നാട്ടുകാരുടെ പ്രതിഷേധം ശക്തം. റോഡ് ഉപരോധിക്കുന്നു. കടൽ ഭിത്തി നിർമിക്കാമെന്ന ഉറപ്പു നൽകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാർ.

  • 09:15 AM

    തിരുവല്ലയിൽ പല റോഡുകളിലും വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷം. 150 ഓളം വീടുകളിൽ വെള്ളം കയറി. രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിൽ. വീടുകൾക്കും കൃഷിയിടങ്ങൾക്കും കേടുപാട് സംഭവിച്ചു.

  • 09:15 AM

    കൊല്ലം ബീച്ചിന്റെ കൂടുതൽ പ്രദേശങ്ങൾ കടലെടുത്തു. സംരക്ഷണ ഭിത്തികൾ തകർന്നു.

  • 09:15 AM

    തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷൻ പരിസരത്ത് മരം കടപുഴകി വീണു. എട്ട് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.

  • 09:15 AM

    തൃശൂർ രാമവർമ്മപുരത്ത് വൻമരം കടപുഴകി വീണു. നാല് പോസ്റ്റുകൾ തകർന്നു. ദേശീയപാതയിലെ കുതിരാനിൽ ഗതാഗത നിയന്ത്രണം തുടരുന്നു.

  • 09:00 AM

    കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. ചമ്പക്കുളത്ത് മടവീണു. അമ്പലപ്പുഴ–തിരുവല്ല പാതയില്‍ വെള്ളം കയറി.

  • 09:00 AM

    കൊച്ചിയിൽ കടലാക്രമണം രൂക്ഷം. കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറി.

Trending News