Christmas 2022: ഇന്ന് ക്രിസ്മസ്, ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം; വരവേറ്റ് ജനത
Merry Christmas 2022: ക്രിസ്മസ് രാവിൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
തിരുപ്പിറവിയുടെ സന്ദേശവുമായി ഒരു ക്രിസ്മസ് ദിനം കൂടി. മനുഷ്യരാശിക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നൽകുന്ന ഈ ദിനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ളവർ ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ഓരോ ക്രിസ്മസ് ദിനവും. നാടും നഗരവും ഈ ദിവസത്തെ വരവേറ്റ് കഴിഞ്ഞു.
നസ്രത്തിലെ യേശു എന്ന ആത്മീയ നേതാവാണ് ക്രിസ്തുമതത്തിന്റെ വിശ്വാസങ്ങൾക്കും ക്രിസ്മസിനും അടിത്തറയിട്ടത്. ബൈബിളിൽ യേശു ജനിച്ചതിന് കൃത്യമായ ഒരു ദിവസം പറയുന്നില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവയാണ് പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകിയത്. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വത്തിൽ രാത്രി പാതിരാ കുര്‍ബാന നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ ഏകീകൃത കുർബാന നടത്തി. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
കോവിഡിന് ശേഷമുള്ള ക്രിസ്മസ് ദിനമായതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾക്ക് ഇത് അതിജീവനത്തിന്റെ ക്രിസ്മസ് ആണ്. പടക്ക വിപണിയും സജീവമാണ്. കേക്ക്,വൈൻ തുടങ്ങിയവ പോലെ തന്നെ ഇത്തവണ ക്രിസ്മസ് ദിനത്തിൽ പടക്ക കടകളും നിരവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...