Happy New Year 2023: `ബൈബൈ 2022`; പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ജനത
2023 ആദ്യം പിറന്നത് പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം മൂന്നരയ്ക്കാണ് ഇവിടെ പുതുവർഷത്തെ വരവേറ്റത്.
പ്രതീക്ഷൾ നിറഞ്ഞ പുതിയൊരു വർഷത്തിന് തുടക്കമായി. 2022ന് യാത്ര പറഞ്ഞ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് ലോകം. കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വലിയ ആരവങ്ങളോടെയാണ് ജനത പുതിയ വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായി പ്രതീക്ഷകൾ നിറഞ്ഞ മറ്റൊരു വർഷത്തെ ലോകം സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വമ്പന്‍ ആഘോഷമാണ് നടന്നത്. എന്നാൽ ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണവുമുണ്ടായിരുന്നു.
പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിലാണ് ആദ്യം 2023 എത്തിയത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 3.30ന് പുതിയ വർഷം ആരംഭിച്ചു. തൊട്ടു പിന്നാലെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേറ്റു. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റ പ്രധാന നഗരമായി ന്യൂസിലൻഡ്. ദീപാലങ്കാരങ്ങളുമൊക്കെയായിട്ടാണ് ഓക്‌ലൻഡ് നഗരം 2023-നെ എതിരേറ്റത്. പ്രധാന ഇടങ്ങൾ എല്ലാം തന്നെ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...