തൃശൂർ: തൃശൂർ പൂങ്കുന്നം ജയപ്രകാശ് ലെയ്നിൽ അരങ്ങത്ത് വീട്ടിൽ ഹരിദാസ് കെ. നായർ എന്ന ഗോപൂട്ടന്‍റെ ജീവിതകഥ സിനിമയെ വെല്ലുന്നതാണ്. നാലടി ഉയരം മാത്രമുള്ള ഹരിദാസ് തന്‍റെ ശാരീരിക പരിമിതികളെ  മറികടന്ന് നേടിയത് മിസ്റ്റർ ഇന്ത്യ പട്ടമാണ്. ഉയറക്കുറവിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ട കാലത്തുനിന്നും എല്ലാവരുടെയും ആദരവ്‌ നേടുന്നതിലേക്കുള്ള വളർച്ച ഹരിദാസിന്‍റെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് മാത്രമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപ്പം മുതൽ ഉയരക്കുറവ് കാരണം ഹരിദാസ് ഒഴിവാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ ജീവിതത്തിൽ വഴിത്തിരിവായത് നടൻ സൂര്യയുടെ ഗജിനി എന്ന സിനിമയാണ്. സിനിമ കണ്ടതോടെ സൂര്യയുടേതുപോലെ ഒത്തൊരു ശരീരം ഉണ്ടാക്കിയെടുക്കണമെന്ന ആഗ്രഹത്തിന് ഹരിദാസിന്‍റെ മനസ്സിൽ ചിറക് മുളച്ചു. ഇതറിഞ്ഞ പലരും ഹരിദാസിനെ പുച്ഛിച്ചു തള്ളി. എങ്കിലും അയാൾ പിന്നോട്ടു പോയില്ല. 

Read Also: ലൈഫ് പദ്ധത്തിയിൽ വീട് കിട്ടിയില്ല; കൊച്ചുമക്കളുമായി പട്ടിക്കൂട്ടിൽ കയറി മുത്തശ്ശിയുടെ പ്രതിഷേധം


ആദ്യ ഗുരുവായി കിട്ടിയത് ഒളരി ആസ്പയർ ജിമ്മിലെ പരിശീലകൻ വിഷ്ണു വി. പ്രദീപിനെ. ആഗ്രഹം പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ നൽകി വിഷ്ണു ഒപ്പം നിന്നു. ആദ്യമൊക്കെ പരിശീലനം വലിയ ബുദ്ധിമുട്ടായിരുന്നു.  ഉയരത്തിലുള്ള ബാർ പുൾ അപ് വ്യായാമത്തിനു മുന്നിൽ പലതവണ പരാജയപ്പെട്ടു. 


ഒടുവിൽ ആശാൻ ഹരിദാസിനെ എടുത്തുയർത്തി ബാറിൽ പിടിപ്പിച്ചു തുടങ്ങി. പിന്നീട് പുൾ അപ്പിന്റെ എണ്ണം കൂടി. 2017 മുതൽ പാരാബോഡി ബിൽഡിങ്ങിൽ ഇറങ്ങി. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യ പട്ടം അടിച്ചതോടെ ഗോപൂട്ടൻ പുച്ഛിച്ചവരുടെ  വരെ ഹീറോയായി മാറി.


വ്യായാമം പരിശീലിച്ച അതേ ജിമ്മിൽ പരിശീലകനാണിപ്പോൾ ഹരിദാസ്. പരിമിതികളെ കഠിന പരിശ്രമം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മറികടന്ന ഹരിദാസ് തങ്ങൾക്കും ഒരു പ്രചോദനമാണെന്നാണ് ഹരിദാസിന്‍റെ ഇപ്പോഴത്തെ പരിശീലനകനും പറയാനുള്ളത്. 

Read Also: മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസിന്റെ ''ഊരിപ്പിടിച്ച വാൾ സമരം''


ഡ്രൈവറായ അച്ഛൻ രവിക്കും തയ്യൽക്കാരിയായ അമ്മ ഓമനയ്ക്കും മകന്റെ നേട്ടത്തിൽ അഭിമാനം മത്രമാണുള്ളത്. ഭാര്യ അഞ്ജനയും ഒരുവയസ്സുകാരി മകൾ അനാമികയും അടങ്ങുന്ന കൊച്ചുകുടുംബത്തിലിരുന്നു കൊണ്ട് ഹരിദാസ്  ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ്, ഒരു സർക്കാർ ജോലി. അതിനായുള്ള തീവ്രശ്രമത്തിലാണ് ഹരിദാസ് ഇപ്പോൾ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.