വയനാട്: വന്യജീവികളുടെ ആക്രമണം മൂലം ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ചൊവ്വാഴ്ച അതായത് ഫെബ്രുവരി 13ന് ഹർത്താൽ ആഹ്വാനം ചെയ്തു. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.  ജില്ലയിൽ തുടർച്ചയായി വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സർക്കാരോ വേണ്ട നടപടി എടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. നിർബന്ധപൂർവ്വം കടയടപ്പിക്കാനോ വാഹനങ്ങൾ തടയാനോ ഞങ്ങൾ മുതിരില്ലെന്നും മനസ്സാക്ഷിയുള്ളവർക്ക് ഹർത്താലിനൊപ്പം അണിചേരാം എന്നുമാണ് സംഘടനകൾ പറയുന്നത്. കഴിഞ്ഞ നാല് വർഷത്തോളം ആയി വയനാട്ടിലെ കർഷക സംഘടനകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നു.


ALSO READ: എക്സാലോജിക്; കൈകൾ ശുദ്ധമെങ്കിൽ മറുപടി പറയണമെന്ന് വി.മുരളീധരൻ


എന്നാൽ ഇവർക്ക് നേരെ മുഖം തിരിക്കുന്ന മനോഭാവമാണ് സർക്കാരിൽ നിന്നും ഉണ്ടാകുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് സർക്കാർ ഇട്ടിരിക്കുന്ന തുക അഞ്ച് ലക്ഷം രൂപ ആണെന്നും, ഇന്നലെ ജനങ്ങളുടെ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ വളയുന്ന രീതിയിൽ ആയപ്പോൾ മാത്രമാണ് കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന രീതിയിൽ നടപടി സ്വീകരിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.