Harthal: RSS പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍
ജില്ലയില്‍ ഇന്ന് (വ്യാഴാഴ്ച) ഹര്‍ത്താല്‍. BJPയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ആലപ്പുഴ: ജില്ലയില്‍ ഇന്ന് (വ്യാഴാഴ്ച) ഹര്‍ത്താല്‍. BJPയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ചേര്‍ത്തലയിലുണ്ടായ RSS-SDPI സംഘര്‍ഷത്തെ ത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് (Harthal) ആഹ്വാനം ചെയ്തത്.
ചേര്‍ത്തല വയലാറിലാണ് ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്. വയലാര്‍ ആശാരിപ്പറമ്പില്‍ രാഹുല്‍ ആര്. കൃഷ്ണയാണ് (നന്ദു) മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വയലാറില്‍ SDPI പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് പറയപ്പെടുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. നാഗംകുളങ്ങരയില്‍ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ആതെസമയം, ബിജെപി ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്സി പരീക്ഷ ഉള്ളതിനാൽ വാഹനങ്ങൾ തടയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...