Hashish oil: ഇടുക്കിയിൽ ഹാഷിഷ് ഓയിൽ പിടികൂടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Hashish oil seized in Idukki: കോതമംഗലം സ്വദേശികളായ അമൽ ജോർജ്, സച്ചു ശശിധരൻ, അമീർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: പീരുമേട് 895 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ അറസ്റ്റിലായി. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദും പാർട്ടിയും കുമളി ചെക്ക്പോസ്റ്റ് പാർട്ടിയുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മാരുതി റിസ്റ്റ് കാറിൽ വന്ന യുവാക്കളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്.
പ്രതികളായ കോതമംഗലം സ്വദേശികൾ അമൽ ജോർജ് (32 വയസ്സ് ), സച്ചു ശശിധരൻ (31 വയസ്സ്), അമീർ (41 വയസ്സ്) എന്നിവരെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ചെക്ക്പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെ മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സംശയം തോന്നി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
ALSO READ: ബസ് സ്റ്റാൻഡിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; പിടികൂടി പോലീസ്
എക്സൈസ് സംഘത്തിൽ സേവിയർ പി ഡി AEI (Grd), പ്രിവന്റീവ് ഓഫീസർമാരായ ജയൻ പി ജോൺ, ഷിബു ആന്റണി, പ്രിവന്റീവ് ഓഫീസർ (Grd) മാരായ അനീഷ് ടി എ, ജോബി തോമസ്, സുജിത്ത് പി വി, ബിജു പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസ് പി, നിധിൻ കുഞ്ഞുമോൻ, മുകേഷ് ആർ, അജേഷ് കെ എൻ, WCEO അർഷാന കെ എസ് എന്നിവർ ഉണ്ടായിരുന്നു.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മെത്താംഫിറ്റമിൻ പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 79.482 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ ജി. എം ൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാംഗ്ലൂർ - ബത്തേരി കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ മലപ്പുറം പെരുവള്ളൂർ സ്വദേശി ആബിദ് ആണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്നും വാങ്ങി കോഴിക്കോട്ടേക്ക് വിൽപ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് പിടികൂടിയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ സലീ0, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം കെ, സജിത്ത് പിസി, അശ്വതി. കെ, അഖില എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.