കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ മാറ്റണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി.  കേസിൽ എതിർ സത്യവാങ്മൂലം നൽകാതെ കൊണ്ടുവന്ന ഹർജി അംഗീകരിക്കാനാവില്ലയെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ഇന്ന് വാദത്തിന് തയ്യാറാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഇന്ന് തയ്യാറല്ലെന്നും കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാനുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.  മാത്രമല്ല അഡീഷണൽ സോളിസിറ്റർ ജനറൽ കേസിൽ ഹാജാരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അതിന് തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.  


Also read: Kerala Gold Scam: മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം ഇല്ല, അച്ഛൻ മരിച്ചപ്പോൾ വിളിച്ചിരുന്നു 


ഈ കേസിൽ ഒരു എതിർ  സത്യവാങ്മൂലം പോലും ഫയൽ ചെയ്യാതെ കേസ് നേരത്തെ കേൾക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.  മാത്രമല്ല ഈ ഘട്ടത്തിൽ കേസ് എങ്ങനെ നേരത്തെ കേൾക്കുമെന്നും കോടതി ആരാഞ്ഞു.  എന്നാൽ സിബിഐയുടെ ഈ ഹർജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. ബി. വിശ്വനാഥൻ വ്യക്തമാക്കി.  


മാധ്യമങ്ങളിൽ വാർത്തയാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും കേസിൽ സ്റ്റേ നിലവിലുള്ളപ്പോൾ അതിൽ എതിർ സത്യവാങ്മൂലം പോലും സമർപ്പിക്കാതെ വേഗത്തിൽ കേസ് പരിഗണിക്കണമെന്ന് ഹർജിയുമായി വന്നത് വാർത്ത ഉണ്ടാക്കാൻവേണ്ടി ആണെന്ന കാര്യത്തിൽ സംശയമില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.