Dengue Fever: സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് മരണം, കോളറ സ്ഥിരീകരിച്ചത് ഏഴ് പേർക്ക്
Dengue cases rise in Kerala: സംസ്ഥാനത്ത് 42 പേർക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
തിരുവനന്തപുരം: പനി ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വീണ്ടും വർധന. പനി ബാധിച്ച് ഇന്ന് സംസ്ഥാനത്ത് 13,196 പേരാണ് ചികിത്സ തേടിയത്. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളുമായി 416 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 42 പേർക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു.
രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ആറ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ 10 പേരാണ് കോളറ ബാധിച്ച് ചികിത്സയിലുള്ളത്.
കോളറ ഭീതിയിൽ തിരുവനന്തപുരം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കോളറ കേസുകൾ വർധിക്കുന്നതിൽ ആശങ്ക. തിരുവനന്തപുരം ജില്ലയിൽ കോളറ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. നെയ്യാറ്റിൻകര തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
അതേസമയം രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാപനത്തിലെ വിവിധ ജല സ്രോതസുകളിൽ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയാണ്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. സ്ഥാപനത്തോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ചാലിൽ മീനുകൾ ചത്തുപൊങ്ങിയതായി കണ്ടെത്തിയതും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.