തിരുവനന്തപുരം: മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുഞ്ഞ് മരിച്ചത് വളരെ സങ്കടകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ ഒരുപക്ഷെ ഏറ്റെടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കിലോ എന്ന് വിചാരിച്ച് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ അവന്‍ മടങ്ങിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണെന്നും അച്ഛനും അമ്മയും കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.  ഇന്നത്തെക്കാലത്ത് കുട്ടികള്‍ സ്വന്തം വീട്ടില്‍പോലും സുരക്ഷിതരല്ലെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഇതിനിടയില്‍ മർദ്ദനമേറ്റു മരിച്ച കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.