`Woman of the Year 2020`, VOGUE India കവര്‍ പേജില്‍ കെ. കെ ശൈലജ
ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചർ (K K Shailaja)...
Thiruvananthapuram: ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചർ (K K Shailaja)...
മാഗസിന്‍റെ മുഖചിത്രമായി എത്തുന്നതോടൊപ്പം ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 (Woman of the year 2020) എന്ന ക്യാപ്ഷനോടെയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ യുടെ കവര്‍ ഫോട്ടോ.
നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് മാഗസിന്‍ ശൈലജ ടീച്ചറെ അഭിനന്ദിക്കുന്നത്.
കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് പ്രതിരോധിക്കുന്നതും അതിനെ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.
"ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു", ടീച്ചര്‍ അഭിമുഖത്തില്‍ പറയുന്നു.
ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ. കെ. ശൈലജയുള്ള വോഗിന്‍റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
മുന്‍പ് കോവിഡ്-19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കെ. കെ ശൈലജ ഇടം നേടിയിരുന്നു. തൊട്ടുപിന്നിലായിരുന്നു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍റെ സ്ഥാനം.
Also read: പ്രതീക്ഷയോടെ കേരളം, കോവിഡ് ബാധ കുറഞ്ഞു, രോഗമുക്തിയില്‍ വര്‍ദ്ധനവ്
ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്പെക്ടസ് മാഗസീന്‍ പട്ടികയില്‍ കെ. കെ ശൈലജ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്. നിപ്പാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ചപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.