തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച ഒന്നര വയസുള്ള കുഞ്ഞിന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് ചികിത്സ ആരംഭിച്ചത്. കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവിന്റെ മകനാണ് ആരോ​ഗ്യമന്ത്രി ഇടപെട്ട് ചികിത്സ ഉറപ്പാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജെനറ്റിക്സ്, പീഡിയാട്രിക്, ഡെർമറ്റോളജി വിഭാഗങ്ങൾ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് കുഞ്ഞിന് ചികിത്സ നൽകുന്നത്. ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ സുരേഷ് ​ഗോപി പരിഹസിച്ച് സംസാരിച്ചുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഈ വിഷയത്തിൽ ഇടപെട്ടത്.


കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും കുഞ്ഞിന് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു. സിന്ധുവും മകനും അമ്മയ്ക്കൊപ്പം മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് മന്ത്രി സഹായിച്ചതെന്ന് സിന്ധു പറഞ്ഞു.


ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി. ത്വക്ക്, മജ്ജ, കരൾ എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര രോഗമാണ് ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ്.


രക്ത പരിശോധനയും സ്‌കാനിംഗും നടത്തിയെന്നും ജനിതക പരിശോധനകൾ ഉൾപ്പെടെയുള്ളവയുടെ ഫലം വരാനുണ്ടെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസം നൽകുന്നു. കുഞ്ഞിന് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.