വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാല് ദിവസത്തിന് ശേഷം...!! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...
തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ICUവില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചിട്ട് 4 ദിവസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് ആരോപണം. രോഗിയുടെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം ലഭിക്കാതായപ്പോള്‍ ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് രോഗി മരിച്ച് നാല് ദിവസം കഴിഞ്ഞുവെന്ന് പറയുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി 55 കാരനായ തങ്കപ്പന്‍ ആണ് മരിച്ചത്. ഈ മാസം 7നാണ് തങ്കപ്പനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, സംഭവം വിവാദമായതോടെ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് സംഭവം അന്വേഷിക്കുക.
എന്നാൽ, മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് നിഷേധിച്ചു. ആശുപത്രിയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മരണവിവരം അറിയിക്കാൻ ബന്ധുക്കളെ പലതവണ ഫോണിൽ വിളിച്ചിരുന്നു, എന്നാല്‍, പ്രതികരണം ലഭിച്ചില്ല എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA