തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം (Women empowerment)  ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് (Veena George). സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി (Health Minister) വ്യക്തമാക്കി. വനിത ശിശു വികസന ഓഫീസിന്റേയും വനിത പ്രൊട്ടക്ഷൻ ഓഫീസിന്റേയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. വലിയൊരു ഉത്തരവാദിത്തമാണ് 
ആരോ​ഗ്യവകുപ്പിന് ഉള്ളതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ബാലികാദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിലെ വിജയികൾക്ക് മന്ത്രി സമ്മാനം നൽകി. ശൈശവ വിവാഹത്തിനെതിരായ പൊൻവാക്ക് പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.


ALSO READ: National Ayurveda Day : ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നൽകി ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്


അതേസമയം, കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നതായി ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചു. എല്ലാവരും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിർദേശിച്ചു.


ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും. മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗം വ്യാപിക്കുന്നതിന് കാരണം. മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. അതേസമയം സംസ്ഥാനത്ത് എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും കൂടുകയാണ്.


ALSO READ: KGMOA protest: സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിച്ച് കെജിഎംഒഎ; പരിഹാരമുണ്ടാകുമെന്ന് വീണാ ജോർജ്


എലിപ്പനിക്ക് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോ​ഗം ബാധിച്ച് മരിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.