Pinarayi Vijayan on Rain: സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു; 42 മരണം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി
ഒക്ടോബർ 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ(കോട്ടയത്ത് 12, ഇടുക്കി 7) മൃതദേഹങ്ങൾ കണ്ടെത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). ദുരന്ത ബാധിതർക്ക് (Rain Affected people) വേണ്ട സഹായങ്ങളെല്ലാം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ 11 മുതൽ വർധിച്ച തോതിലുള്ള മഴയാണ് (Heavy Rain) സംസ്ഥാനത്തുണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും (Cyclone) മഴക്കെടുതിയിലേക്ക് നയിച്ചു.
ഒക്ടോബർ 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ(കോട്ടയത്ത് 12, ഇടുക്കി 7) മൃതദേഹങ്ങൾ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ട്. 304 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3859 കുടുംബങ്ങള്‍ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കും.
കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടിയ വിവരം ലഭിച്ചയുടനെ പോലീസും അഗ്നിശമന രക്ഷാ സേന, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി പ്രദേശത്തെ സർക്കാർ സംവിധാനമാകെ നാട്ടുകാരുമായി കൈകോർത്തുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് നടന്നത്. സേനകളുടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത തരത്തിൽ പ്രശ്നങ്ങളുണ്ടായി. കാലാവസ്ഥാ ചെറുതായി മെച്ചപ്പെട്ട ഉടനെ തന്നെ കരസേന ഉൾപ്പെടെയുള്ള മറ്റു കേന്ദ്ര സേനയെ അവിടെ എത്തിക്കാനും 24 മണിക്കൂറിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ട ബഹുഭൂരിപക്ഷം പേരുടെ മൃതദേഹം കണ്ടെത്താനും കഴിഞ്ഞു.
Also Read: Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം
ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളും രണ്ട് ആർമി ടീമുകളും രണ്ട് ഡിഎസ്ഇ ടീമുകളും എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകളും നേവിയുടെ ഒരു ചോപ്പറും, എൻജിനീയറിങ് ടാസ്ക് ഫോഴ്സും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ആവശ്യാനുസരണം ദേശീയ സേനകളെയും വിന്യസിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് 24 വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടായിരിക്കും. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കും. നദികളിലെ മണല്‍ നീക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദലൈലാമയും സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് പാർലമെന്‍റ് അംഗങ്ങൾ രണ്ടുപേര് ഡിഎംകെ ട്രസ്റ്റിന്‍റെ ഒരുകോടി സഹായം നൽകി. കർണാടക മുഖ്യമന്ത്രി വിളിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...