Heavy Rain ALert : സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചരിയ്ക്കുന്നത്.
THiruvananthapuram : സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ആറ് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നനാണ് അറിയിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചരിയ്ക്കുന്നത്.
ഇതുകൂടാതെ മറ്റ് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലൊഴികെ ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യുനമർദ്ദമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം. ന്യുനമർദ്ദം ഇപ്പോൾ തെക്ക് കിഴക്കൻ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്
അതേസമയം ന്യുനമര്ദം ശക്തമാകുന്ന സാഹചര്യത്തിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മാത്രമല്ല വരും ദിവസങ്ങളിൽ ന്യുനമർദ്ദം ശക്തിയാർജ്ജിക്കാനും സാധ്യതയുണ്ട് . അതിനാൽ തന്നെ ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതെ സമയം മുല്ലപ്പെരിയർ അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്ക ഉയർത്തുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതാണ് ജലനിരപ്പ് കുറയാതത്തിന് കാരണം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി തന്നെ നിലനിൽക്കുകയാണ്.
നിലവിൽ ആശങ്കപെടേണ്ട കാര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതുമൂലം പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ ജില്ലാ കളക്ടർ എത്തി പരിശോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...