Thiruvananthapuram : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം എട്ട് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതേസമയം ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയ്ക്ക് സാധ്യത. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്നത്തോടെ ന്യുനമർദ്ദം കന്യാകുമാരി തീരത്തോട് കൂടുതൽ അടക്കും. ഇത് ഉടൻ തന്നെ അറബിക്കടലിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
അതേസമയം കനത്ത മഴ മൂലം നിർത്തി വെച്ച കോഴിക്കോട് കുറ്റിയാടി ചുരം റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. കൂടാതെ ഈ പാതയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഗതാഗത തടസങ്ങൾ നീക്കം ചെയ്തു. മലയോര മേഖലയിൽ കണ്ടത് മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം തുടരുകയാണ്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഇതുകൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും ഉയർന്നത് അഹങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. നിലവിൽ അണക്കെട്ടിന്റെ ജലനിരപ്പ് 138.85 അടിയാണ്. ഇതിനെ തുടർന്ന് അണക്കെട്ടിന്റെ സ്പിൽവേയുഡി മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്ററുകളാണ് ഉയർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...